Welcome

Website counter
website hit counter
website hit counters

Twitter

Follow palashbiswaskl on Twitter

Saturday, June 25, 2011

Fwd: [നന്മ മരം] ഭരണഘടനയെ തള്ളുന്നുവോ



---------- Forwarded message ----------
From: Dilip N Nampi <notification+kr4marbae4mn@facebookmail.com>
Date: 2011/6/25
Subject: [നന്മ മരം] ഭരണഘടനയെ തള്ളുന്നുവോ
To: നന്മ മരം <nanmamaramm@groups.facebook.com>


ഭരണഘടനയെ തള്ളുന്നുവോ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പതിവായി ജൂലൈ മധ്യത്തിലാണ് ആരംഭിക്കുന്നത്. ഇത്തവണ അത് ആഗസ്തിലേക്ക് മാറ്റിയിരിക്കുന്നു. അതിനു തക്ക കാരണമൊന്നും രണ്ടാം യുപിഎ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. എന്നാല്‍ , ജനങ്ങള്‍ക്ക് അജ്ഞാതമല്ല ആ കാരണം. ഇന്ത്യയ്ക്കുമേല്‍ "അഴിമതിരാജ്" എന്ന ദുഷ്പേരുകെട്ടിവച്ച സര്‍ക്കാരിനെയാണ് മന്‍മോഹന്‍ സിങ് നയിക്കുന്നത്. ആ സര്‍ക്കാരിന് പാര്‍ലമെന്റിനെ ഭയമാണ്. പാര്‍ലമെന്റ് സമ്മേളിക്കുന്ന ഓരോ നിമിഷവും തങ്ങള്‍ വിചാരണ ചെയ്യപ്പെടുമെന്ന് അവര്‍ക്കറിയാം.   കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭരണപക്ഷത്തിരുന്ന പലരും തിഹാര്‍ ജയിലിലെത്തിപ്പെടുകയോ അങ്ങോട്ടേക്കുള്ള യാത്ര തുടങ്ങുകയോ ചെയ്തിട്ടുണ്ട്. ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എവിടെയും എത്തിയിട്ടില്ല. "പൊതുസമൂഹം" എന്ന സ്വയം വിളിക്കുന്നവരുമായി ചര്‍ച്ചചെയ്ത് സമവായത്തില്‍ എത്താന്‍ ഇനിയും സമയം വേണമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതെല്ലാമാണ് ഭരണഘടനയെയും കീഴവഴക്കങ്ങളെയും വകഞ്ഞുമാറ്റി പാര്‍ലമെന്റ് സമ്മേളനം നീട്ടിവയ്ക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ . യുപിഎ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ഉയരുന്ന അഴിമതിയാരോപണങ്ങള്‍ വര്‍ഷകാല സമ്മേളനത്തിന്റെ മുഖ്യ വിഷയമാകുമെന്ന് നേരത്തെതന്നെ ഉറപ്പായിട്ടുണ്ട്. ആഗസ്ത് ഒന്നുമുതല്‍ സെപ്തംബര്‍ എട്ടുവരെയാണ് ഇത്തവണ സമ്മേളനം. ലോക്പാല്‍ , വനിതാ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററിമന്ത്രി പറഞ്ഞിട്ടുണ്ട്. കഴിയുന്നതും മറ്റു ചര്‍ച്ചകള്‍ ഒഴിവാക്കുക, 2ജി സ്പെക്ട്രം, വാതകഖനന അഴിമതി തുടങ്ങിയ പ്രശ്നങ്ങള്‍ കുറച്ചുമാത്രം ഉയരുന്ന സാഹചര്യമൊരുക്കുക എന്നിങ്ങനെയുള്ള വിവിധോദ്ദേശ്യങ്ങളാണ് സര്‍ക്കാരിന്റേത്. രാജ്യത്ത് അടിമുടി അഴിമതിയാണെന്ന് ജനങ്ങളാകെ വിശ്വസിക്കുന്നു. അത്തരമൊരു വിശ്വാസമാണ് അണ്ണ ഹസാരെ, ബാബ രാംദേവ് തുടങ്ങിയവരുടെ അഴിമതിവിരുദ്ധ സമരത്തിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചത്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയെ തകര്‍ത്തുകൊണ്ടുമാണ് ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ പൊതുപ്രശ്നങ്ങളില്‍ ഇടപെടുന്നത്. "പൗരസമൂഹം" എന്ന പേരില്‍ ഇത്തരക്കാരെ പരിധിവിട്ട് അംഗീകരിക്കാനും ജനപ്രതിനിധികള്‍ക്ക് പകരം അവരെ ഇരുത്തി നിയമനിര്‍മാണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനുമാണ് സര്‍ക്കാര്‍ തയ്യാറാകുന്നത്. കുറ്റബോധത്തില്‍നിന്ന് ഉടലെടുക്കുന്ന അതിവിനയമാണ് യുപിഎ നേതൃത്വത്തിന്റേത്. ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാനുള്ള എളുപ്പമാര്‍ഗമാണവര്‍ തേടുന്നത്.  ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധാനംചെയ്യുന്നത് പാര്‍ലമെന്റുകളിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. നിയമനിര്‍മാണത്തിനുള്ള അവകാശം അവര്‍ക്കാണ്. നമ്മുടെ ഭരണഘടന അനുസരിച്ച് ജനങ്ങളുടെ പരമാധികാരം ജനപ്രതിനിധി സഭകളിലേക്ക് തെരഞ്ഞെടുത്ത് അയക്കുന്ന പ്രതിനിധികളിലൂടെയാണ് സാര്‍ഥകമാകുന്നത്. സര്‍ക്കാരിന് ഉത്തരവാദിത്തം നിയമനിര്‍മാണ സഭയോടും അതിലൂടെ ജനങ്ങളോടുമാണ്. ജനപ്രതിനിധികളുടെ അവകാശങ്ങളെ ചോദ്യംചെയ്തതിലൂടെ ജനാധിപത്യത്തെതന്നെയാണ് കുത്തിനോവിക്കുന്നത്.  അണ്ണ ഹസാരെയുടെ സമരവും ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ജനാധിപത്യധ്വംസനം തന്നെയായാണ് പരിണമിച്ചത്. ജനപ്രതിനിധികള്‍ക്ക് പകരം ആള്‍ക്കൂട്ടത്തിന്റെ നോമിനികള്‍ നിയമനിര്‍മാണത്തില്‍ പങ്കാളിത്തം വഹിക്കുക; ഉണ്ണാവ്രതം ഇരുന്നതിന് പ്രതിഫലമായി രാജ്യത്തെ സുപ്രധാന നിയമത്തിന്റെ കരട് തയ്യാറാക്കാനുള്ള ചുമതല അവര്‍ക്ക് നല്‍കുക- ഇതൊക്കെയാണ് നടക്കുന്നത്. ഇപ്പോള്‍ , അത്തരം കുത്സിതനടപടികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കാനായി പാര്‍ലമെന്റ് സമ്മേളനം ചേരുന്നതുതന്നെ മാറ്റിവയ്ക്കുന്നു. പാര്‍ലമെന്റിനോടുള്ള ഉത്തരവാദിത്തത്തില്‍നിന്ന് അക്ഷരാര്‍ഥത്തില്‍ ഒളിച്ചോടുകയാണ് യുപിഎ സര്‍ക്കാര്‍ . ഇത് ജനങ്ങളില്‍നിന്നും ജനാധിപത്യത്തില്‍നിന്നുമുള്ള ഒളിച്ചോട്ടംകൂടിയാണ്. വര്‍ഷത്തില്‍ കുറഞ്ഞത് നൂറുദിവസമെങ്കിലും പാര്‍ലമെന്റ് സമ്മേളനം ചേരണമെന്നാണ് ഇടതുപക്ഷ പാര്‍ടികള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അങ്ങനെ സംഭവിച്ചിട്ടില്ല. രണ്ടുവര്‍ഷം മുമ്പ് പാര്‍ലമെന്റ് ആകെ സമ്മേളിച്ചത് 46 ദിവസംമാത്രമാണ്. പാര്‍ലമെന്റിന്റെ ജോലി നിയമനിര്‍മാണംമാത്രമല്ല, ജനങ്ങളുടെ ജീവല്‍പ്രധാന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികകൂടിയാണ്. ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റംപോലുള്ള സുപ്രധാന പ്രശ്നങ്ങളില്‍നിന്ന് സര്‍ക്കാരിനെ രക്ഷപ്പെടുത്തുക എന്ന ദൗത്യംമാത്രമാണ് പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നതിലൂടെ നിറവേറ്റപ്പെടുക. നേരത്തെ 2ജി സ്പെക്ടം ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു സമ്മേളന കാലയളവ് ആകെ പാഴാക്കിയവരാണ് യുപിഎ സര്‍ക്കാര്‍ . ഈ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. യുപിഎയുടെ സംസ്ഥാനരൂപമായ യുഡിഎഫ് കേരളത്തിലും വോട്ടെടുപ്പിനെ പേടിച്ച് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സമ്പൂര്‍ണ ബജറ്റ് സമ്മേളനമായാല്‍ ബജറ്റുമായി ബന്ധപ്പെട്ട 13 വോട്ടെടുപ്പുണ്ടാകും. ഇതില്‍ ഒന്നില്‍ പരാജയപ്പെട്ടാല്‍ മന്ത്രിസഭ രാജിവയ്ക്കേണ്ടിവരും. അതുകാരണം മൂന്നോ നാലോ വോട്ടെടുപ്പില്‍ ഒതുക്കുന്ന ഹ്രസ്വസമ്മേളനമാക്കി മാറ്റിയിരിക്കുന്നു. കേന്ദ്രത്തിലായാലും കേരളത്തിലായാലും നിയമനിര്‍മാണ സഭകളെയും ജനപ്രതിനിധികളെയും ഭയപ്പെടുന്ന അവസ്ഥയിലെത്തിയിരിക്കുന്നു കോണ്‍ഗ്രസ് നയിക്കുന്ന മുന്നണികള്‍ . ജനാധിപത്യത്തെയും ഭരണഘടനയെയും അവഹേളിക്കുന്ന, തുരങ്കംവയ്ക്കുന്ന ഈ സമീപനത്തിനെതിരെ വ്യാപകമായ പ്രതികരണം ഉണ്ടാകേണ്ടതുണ്ട്.
Dilip N Nampi 7:50pm Jun 25
ഭരണഘടനയെ തള്ളുന്നുവോ
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പതിവായി ജൂലൈ മധ്യത്തിലാണ് ആരംഭിക്കുന്നത്. ഇത്തവണ അത് ആഗസ്തിലേക്ക് മാറ്റിയിരിക്കുന്നു. അതിനു തക്ക കാരണമൊന്നും രണ്ടാം യുപിഎ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. എന്നാല്‍ , ജനങ്ങള്‍ക്ക് അജ്ഞാതമല്ല ആ കാരണം. ഇന്ത്യയ്ക്കുമേല്‍ "അഴിമതിരാജ്" എന്ന ദുഷ്പേരുകെട്ടിവച്ച സര്‍ക്കാരിനെയാണ് മന്‍മോഹന്‍ സിങ് നയിക്കുന്നത്. ആ സര്‍ക്കാരിന് പാര്‍ലമെന്റിനെ ഭയമാണ്. പാര്‍ലമെന്റ് സമ്മേളിക്കുന്ന ഓരോ നിമിഷവും തങ്ങള്‍ വിചാരണ ചെയ്യപ്പെടുമെന്ന് അവര്‍ക്കറിയാം.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭരണപക്ഷത്തിരുന്ന പലരും തിഹാര്‍ ജയിലിലെത്തിപ്പെടുകയോ അങ്ങോട്ടേക്കുള്ള യാത്ര തുടങ്ങുകയോ ചെയ്തിട്ടുണ്ട്. ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എവിടെയും എത്തിയിട്ടില്ല. "പൊതുസമൂഹം" എന്ന സ്വയം വിളിക്കുന്നവരുമായി ചര്‍ച്ചചെയ്ത് സമവായത്തില്‍ എത്താന്‍ ഇനിയും സമയം വേണമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതെല്ലാമാണ് ഭരണഘടനയെയും കീഴവഴക്കങ്ങളെയും വകഞ്ഞുമാറ്റി പാര്‍ലമെന്റ് സമ്മേളനം നീട്ടിവയ്ക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ . യുപിഎ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ഉയരുന്ന അഴിമതിയാരോപണങ്ങള്‍ വര്‍ഷകാല സമ്മേളനത്തിന്റെ മുഖ്യ വിഷയമാകുമെന്ന് നേരത്തെതന്നെ ഉറപ്പായിട്ടുണ്ട്. ആഗസ്ത് ഒന്നുമുതല്‍ സെപ്തംബര്‍ എട്ടുവരെയാണ് ഇത്തവണ സമ്മേളനം. ലോക്പാല്‍ , വനിതാ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററിമന്ത്രി പറഞ്ഞിട്ടുണ്ട്. കഴിയുന്നതും മറ്റു ചര്‍ച്ചകള്‍ ഒഴിവാക്കുക, 2ജി സ്പെക്ട്രം, വാതകഖനന അഴിമതി തുടങ്ങിയ പ്രശ്നങ്ങള്‍ കുറച്ചുമാത്രം ഉയരുന്ന സാഹചര്യമൊരുക്കുക എന്നിങ്ങനെയുള്ള വിവിധോദ്ദേശ്യങ്ങളാണ് സര്‍ക്കാരിന്റേത്. രാജ്യത്ത് അടിമുടി അഴിമതിയാണെന്ന് ജനങ്ങളാകെ വിശ്വസിക്കുന്നു. അത്തരമൊരു വിശ്വാസമാണ് അണ്ണ ഹസാരെ, ബാബ രാംദേവ് തുടങ്ങിയവരുടെ അഴിമതിവിരുദ്ധ സമരത്തിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചത്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയെ തകര്‍ത്തുകൊണ്ടുമാണ് ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ പൊതുപ്രശ്നങ്ങളില്‍ ഇടപെടുന്നത്. "പൗരസമൂഹം" എന്ന പേരില്‍ ഇത്തരക്കാരെ പരിധിവിട്ട് അംഗീകരിക്കാനും ജനപ്രതിനിധികള്‍ക്ക് പകരം അവരെ ഇരുത്തി നിയമനിര്‍മാണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനുമാണ് സര്‍ക്കാര്‍ തയ്യാറാകുന്നത്. കുറ്റബോധത്തില്‍നിന്ന് ഉടലെടുക്കുന്ന അതിവിനയമാണ് യുപിഎ നേതൃത്വത്തിന്റേത്. ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാനുള്ള എളുപ്പമാര്‍ഗമാണവര്‍ തേടുന്നത്.

ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധാനംചെയ്യുന്നത് പാര്‍ലമെന്റുകളിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. നിയമനിര്‍മാണത്തിനുള്ള അവകാശം അവര്‍ക്കാണ്. നമ്മുടെ ഭരണഘടന അനുസരിച്ച് ജനങ്ങളുടെ പരമാധികാരം ജനപ്രതിനിധി സഭകളിലേക്ക് തെരഞ്ഞെടുത്ത് അയക്കുന്ന പ്രതിനിധികളിലൂടെയാണ് സാര്‍ഥകമാകുന്നത്. സര്‍ക്കാരിന് ഉത്തരവാദിത്തം നിയമനിര്‍മാണ സഭയോടും അതിലൂടെ ജനങ്ങളോടുമാണ്. ജനപ്രതിനിധികളുടെ അവകാശങ്ങളെ ചോദ്യംചെയ്തതിലൂടെ ജനാധിപത്യത്തെതന്നെയാണ് കുത്തിനോവിക്കുന്നത്.

അണ്ണ ഹസാരെയുടെ സമരവും ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ജനാധിപത്യധ്വംസനം തന്നെയായാണ് പരിണമിച്ചത്. ജനപ്രതിനിധികള്‍ക്ക് പകരം ആള്‍ക്കൂട്ടത്തിന്റെ നോമിനികള്‍ നിയമനിര്‍മാണത്തില്‍ പങ്കാളിത്തം വഹിക്കുക; ഉണ്ണാവ്രതം ഇരുന്നതിന് പ്രതിഫലമായി രാജ്യത്തെ സുപ്രധാന നിയമത്തിന്റെ കരട് തയ്യാറാക്കാനുള്ള ചുമതല അവര്‍ക്ക് നല്‍കുക- ഇതൊക്കെയാണ് നടക്കുന്നത്. ഇപ്പോള്‍ , അത്തരം കുത്സിതനടപടികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കാനായി പാര്‍ലമെന്റ് സമ്മേളനം ചേരുന്നതുതന്നെ മാറ്റിവയ്ക്കുന്നു. പാര്‍ലമെന്റിനോടുള്ള ഉത്തരവാദിത്തത്തില്‍നിന്ന് അക്ഷരാര്‍ഥത്തില്‍ ഒളിച്ചോടുകയാണ് യുപിഎ സര്‍ക്കാര്‍ . ഇത് ജനങ്ങളില്‍നിന്നും ജനാധിപത്യത്തില്‍നിന്നുമുള്ള ഒളിച്ചോട്ടംകൂടിയാണ്. വര്‍ഷത്തില്‍ കുറഞ്ഞത് നൂറുദിവസമെങ്കിലും പാര്‍ലമെന്റ് സമ്മേളനം ചേരണമെന്നാണ് ഇടതുപക്ഷ പാര്‍ടികള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അങ്ങനെ സംഭവിച്ചിട്ടില്ല. രണ്ടുവര്‍ഷം മുമ്പ് പാര്‍ലമെന്റ് ആകെ സമ്മേളിച്ചത് 46 ദിവസംമാത്രമാണ്.
പാര്‍ലമെന്റിന്റെ ജോലി നിയമനിര്‍മാണംമാത്രമല്ല, ജനങ്ങളുടെ ജീവല്‍പ്രധാന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികകൂടിയാണ്. ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റംപോലുള്ള സുപ്രധാന പ്രശ്നങ്ങളില്‍നിന്ന് സര്‍ക്കാരിനെ രക്ഷപ്പെടുത്തുക എന്ന ദൗത്യംമാത്രമാണ് പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നതിലൂടെ നിറവേറ്റപ്പെടുക. നേരത്തെ 2ജി സ്പെക്ടം ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു സമ്മേളന കാലയളവ് ആകെ പാഴാക്കിയവരാണ് യുപിഎ സര്‍ക്കാര്‍ . ഈ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. യുപിഎയുടെ സംസ്ഥാനരൂപമായ യുഡിഎഫ് കേരളത്തിലും വോട്ടെടുപ്പിനെ പേടിച്ച് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സമ്പൂര്‍ണ ബജറ്റ് സമ്മേളനമായാല്‍ ബജറ്റുമായി ബന്ധപ്പെട്ട 13 വോട്ടെടുപ്പുണ്ടാകും. ഇതില്‍ ഒന്നില്‍ പരാജയപ്പെട്ടാല്‍ മന്ത്രിസഭ രാജിവയ്ക്കേണ്ടിവരും. അതുകാരണം മൂന്നോ നാലോ വോട്ടെടുപ്പില്‍ ഒതുക്കുന്ന ഹ്രസ്വസമ്മേളനമാക്കി മാറ്റിയിരിക്കുന്നു. കേന്ദ്രത്തിലായാലും കേരളത്തിലായാലും നിയമനിര്‍മാണ സഭകളെയും ജനപ്രതിനിധികളെയും ഭയപ്പെടുന്ന അവസ്ഥയിലെത്തിയിരിക്കുന്നു കോണ്‍ഗ്രസ് നയിക്കുന്ന മുന്നണികള്‍ . ജനാധിപത്യത്തെയും ഭരണഘടനയെയും അവഹേളിക്കുന്ന, തുരങ്കംവയ്ക്കുന്ന ഈ സമീപനത്തിനെതിരെ വ്യാപകമായ പ്രതികരണം ഉണ്ടാകേണ്ടതുണ്ട്.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Related Posts Plugin for WordPress, Blogger...