Welcome

Website counter
website hit counter
website hit counters

Twitter

Follow palashbiswaskl on Twitter

Monday, June 27, 2011

Fwd: ["ശ്രുതിലയം" Shruthilayam] “വേണം ചികില്‍സ മനസിന്‌....”



---------- Forwarded message ----------
From: Laxmi Nair Kurisseri <notification+kr4marbae4mn@facebookmail.com>
Date: 2011/6/27
Subject: ["ശ്രുതിലയം" Shruthilayam] "വേണം ചികില്‍സ മനസിന്‌...."
To: "\"ശ്രുതിലയം\" Shruthilayam" <sruthilayam@groups.facebook.com>


Laxmi Nair Kurisseri 10:12am Jun 27
"വേണം ചികില്‍സ മനസിന്‌...."

നാടുനീളെ സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലുകള്‍. പ്രമേഹം, കരള്‍ രോഗം, കാന്സകര്‍, എയ്ഡ്‌സ്... മലയാളിക്കില്ലാത്ത രോഗമില്ല. ചികിത്സ നടക്കുന്നു. അസുഖം മാറുന്നുവോ പുതിയ അസുഖങ്ങള്‍ വരുന്നുവോ. ചര്ച്ച് തുടരാം. പക്ഷേ, മലയാളിക്കിപ്പോള്‍ അടിയന്തരമായി വേണ്ടത് കുറച്ചു സൈക്കോ തെറാപ്പിക് സെന്ററുകളാണ്.
ഒരുപെണ്ണിനെയും ആണിനെയും ഒരുമിച്ചു കാണുമ്പോഴുള്ള മലയാളിയുടെ, ആള്ക്കൂനട്ടത്തിന്റെ അസുഖത്തിന് പുതിയൊരു പേര് നിര്ബ്ന്ധമായും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. വൈറസായാലും ബാക്ടീരിയയാലും രോഗത്തിന് ചികിത്സ അത്യാവശ്യം. മലയാളിക്കുട്ടികള്ക്ക് ചെറുപ്പത്തിലേ പ്രതിരോധ കുത്തിവെപ്പുമാവാം.
രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം കീഴ്‌മേല്‍ മറിയുന്നുവെന്ന് മലയാളികള്‍ക്കറിയുമോ? നിങ്ങള്‍ക്കു ഞങ്ങള്‍ സമൂഹം ലൈസന്‍സ് തന്നിരിക്കുന്നു. കല്യാണം കഴിച്ച് വാതിലടച്ച് നിങ്ങള്‍ എന്തും ചെയ്‌തോളൂ. ഭാര്യക്കിഷ്ടമല്ലെങ്കില്‍ അവളെ നിങ്ങള്‍ക്ക് ബലമായി പ്രാപിക്കാം. ഇതിനൊന്നും ഞങ്ങള്‍ എതിരു പറയില്ല. പക്ഷേ, പരസ്പരം ഇഷ്ടമുള്ളവര്‍ തൊടുകപോലും ചെയ്യരുത്. കേരളം മൊത്തം ഒഴുകി അറബിക്കടലിലെത്തും!

റോഡുകളിലും ബസ്സിലും മറ്റും തിരക്കിട്ട് പായുമ്പോള്‍ ഞങ്ങളുടെ നേരെ നീളുന്ന നിങ്ങളുടെ നോട്ടത്തിലെ സദാചാരമില്ലായ്മയ്ക്ക് ആദ്യം പരിഹാരം കാണൂ, ഇഷ്ടമില്ലാതെ ദേഹത്ത് സ്പര്ശിതക്കുമ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രയാസത്തിന് പരിഹാരം കാണൂ. അശ്ലീല ചുവയുള്ള കമന്റുകളാല്‍ ഞങ്ങളുടെ ദേഹത്ത് പറ്റിപ്പിടിക്കുന്ന അഴുക്കുകള്ക്കു ള്ള പരിഹാരം പറയൂ. എന്നിട്ടാവാം ഒന്നിച്ചു നടക്കുന്ന ആണ്‍-പെണ്‍ സുഹൃത്തുക്കള്ക്കു നേരെ, പ്രണയിതാക്കള്ക്കു നേരെ ഉള്ള ആക്രമണങ്ങള്‍.
പ്രേമിക്കുന്നതും ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതുമാണ് ഇന്നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം. ചികിത്സ കൂടിയേ തീരൂ. പക്ഷേ, പോലീസുകാരും നാട്ടുകാരും ഒത്തുപിടിച്ചു ചികിത്സിക്കുന്തോറും സ്ത്രീകള്ക്കു നേരെയുള്ള അക്രമങ്ങള്‍ കൂടിക്കൂടി വരുന്നതെന്താണാവോ? ആലോചിക്കാതെ വയ്യ. രോഗത്തിനല്ല രോഗകാരണത്തിനാണ് ചികിത്സിക്കേണ്ടത് എന്ന് കേള്ക്കാ ത്തവരില്ല. ഈ രോഗകാരണം അടിയന്തരമായി കണ്ടെത്തി ചികിത്സിക്കേണ്ടതു തന്നെ. അല്ലെങ്കില്‍ ഞങ്ങള്‍, സ്ത്രീകള്‍ പത്രമാഫീസിലോ ഐ.ടി. പാര്ക്കി ലോ ജോലിയെടുക്കാതെ നല്ല കുടുംബിനികളായി വീട്ടിലിരിക്കേണ്ടിവരും!

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Related Posts Plugin for WordPress, Blogger...